ഹിമാചൽ ​മന്ത്രിമാരുടെയും എം‌.എൽ‌.എമാരുടെയും ശമ്പളം ഒരു വർഷത്തേക്ക് 30 ശതമാനം കുറച്ചു

ഷിംല: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായ്​ കൂടുതൽ ഫണ്ട്​ വകയിരുത്താൻ മന്ത്രിമാർ ഉൾപ്പെ​ടെയുള്ളവരുടെ ശമ ്പളം വെട്ടികുറച്ച്​ ഹിമാചൽ പ്രദേശ്​ സർക്കാർ. മന്ത്രിമാർ, എം‌.എൽ‌.എമാർ, വിവിധ ബോർഡുകളിലെയും കോർപ്പറേഷനുകളിലെയു ം ചെയർമാൻമാർ, വൈസ് ചെയർമാൻമാർ എന്നിവരുടെ ശമ്പളം ഒരു വർഷത്തേക്ക് 30 ശതമാനം കുറക്കാനാണ്​ തീരുമാനം. ഇത്​ മന്ത്രിസഭാ യോഗം അംഗീകരിച്ചതായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്​റാം താക്കൂർ അറിയിച്ചു.

രണ്ട്​ വർഷത്തേക്ക്​ എം‌.എൽ.‌എ ഫണ്ട് അനുവദിക്കില്ല. ഈ തുക സംസ്ഥാന സർക്കാറിൻെറ കോവിഡ് 19 ഫണ്ടിൽ നിക്ഷേപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹിമാചൽ പ്രദേശിൽ ഇതുവരെ 19 പേർക്കാണ്​ കോവിഡ്​ 19 സ്ഥിരീകരിച്ചത്​. രണ്ടു പേർ മരിക്കുകയും ചെയ്​തു. ഇന്ന്​ കോവിഡ്​ സ്ഥിരീകരിക്കപ്പെട്ട നാലു പേർ ഉൾപ്പെടെ 15 പേർ ഡൽഹിയിലെ തബ്ലീഗ് സമ്മേളനത്തിൽ പ​ങ്കെടുത്തവരാണ്​.

Tags:    
News Summary - Salaries of ministers, MLAs cut by 30% for a year in Himachal -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.