ആന്ധ്ര സർക്കാറി​‍െൻറ 10 ലക്ഷം രൂപയുടെ പുരസ്​കാരം നിരസിച്ച്​ പി. സായ്​നാഥ്​; സർക്കാറുകളിൽ നിന്ന്​ പുരസ്​കാരങ്ങൾ സ്വീകരിക്കില്ലെന്ന്​ വിശദീകരണം

അമരാവതി: ആന്ധ്രപ്രദേശ്​ സർക്കാറി​‍െൻറ വൈ.എസ്​.ആർ സ്​മാരക സമഗ്രസംഭാവന പുരസ്​കാരം പ്രശസ്​ത മാധ്യമ പ്രവർത്തകനും മഗ്​സസെ പുരസ്​കാര ജേതാവുമായ പി. സായ്​നാഥ്​ നിരസിച്ചു. വിവിധ മേഖലകളിൽ സംഭാവനകൾ അർപ്പിച്ചവർക്കായി, ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.​ രാജശേഖര റെഡ്​ഢിയുടെ പേരിൽ നൽകുന്ന 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള പുരസ്​കാരമാണ്​ സായ്​നാഥ്​ നിരസിച്ചത്​.

സർക്കാറുകളിൽ നിന്ന്​ പുരസ്​കാരങ്ങൾ സ്വീകരിക്കില്ല എന്നത്​ ത​‍െൻറ നിലപാടാണെന്ന്​ അദ്ദേഹം വ്യക്​തമാക്കി. ''സർക്കാറിനെ കുറിച്ച്​ വാർത്ത എഴുതുകയും വിമർശിക്കുകയും ചെയ്യേണ്ടവരാണ്​ മാധ്യമപ്രവർത്തകർ. സർക്കാറുകളുടെ എക്​സ്​റ്റേണൽ ഓഡിറ്റർ കൂടിയാണ്​ നാം. ആ നിലക്ക്​ സർക്കാറിൽ നിന്ന്​ പുരസ്​കാരം സ്വീകരിക്കൽ എന്നെ സംബന്ധിച്ച്​ അസാധ്യമാണ്​'' -പുരസ്​കാരം തിരസ്​കരിച്ചതു സംബന്ധിച്ച്​ അദ്ദേഹം പ്രതികരിച്ചു.

ഇത്​ ത​‍െൻറ മാത്രം നിലപാടാണെന്നും സ്വീകരിക്കുന്നവർക്ക്​ അവരവരുടെ നിലപാടുണ്ടാകാമെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തനത്തിനു പുറമെ കല, സംഗീതം, കായികം തുടങ്ങിയ മേഖലകളിൽ മികവു തെളിയിച്ചവർക്കും പുരസ്​കാരം പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - sainath rejected the award worth 10 lakh by andhra government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.