ന്യൂഡൽഹി: ആൾദൈവം ജഗ്ഗി വാസുേദവിെൻറ നദീ സംരക്ഷണ പ്രവർത്തനത്തിെൻറ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്ത് നർമദ ബച്ചാവോ ആന്ദോളൻ. ജലത്തിെൻറ വികേന്ദ്രീകരണത്തെക്കുറിച്ച് പറയുേമ്പാഴും അണക്കെട്ടുകളെക്കുറിച്ച് അദ്ദേഹം വാ തുറക്കാത്തതിന് കാരണം അധികാര കേന്ദ്രങ്ങളുമായി കൈകോർക്കുന്നതാണെന്ന് നർമദ ബച്ചാവോ ആന്ദോളൻ നേതാക്കളായ മേധ പട്കർ, ദേവ്റാം കൻഹര, ദേവി സിങ് എന്നിവർ പറഞ്ഞു. നർമദ നദിയെയും നദീതടത്തെയും അവിടെ നടപ്പാക്കുന്ന പദ്ധതികളെയും കുറിച്ചുള്ള നിലപാട് ജഗ്ഗി വാസുദേവ് വിശദീകരിക്കണം.
പരിസ്ഥിതി വിനാശം തുടർച്ചയായി നടത്തുന്നുവെന്ന് ആരോപണവിധേയരായ കോർപറേറ്റ് ഭീമന്മാരായ അദാനിയും അംബാനിയുമൊെക്കയാണ് അദ്ദേഹത്തിന് പിന്നിൽ അണിനിരന്നിട്ടുള്ളത്. അവർ നിക്ഷേപ സാധ്യതയും വ്യവസായ താൽപര്യവും മുൻനിർത്തി നദീ സംയോജനത്തെയും നദീജല ഗതാഗതത്തെയും പിന്തുണക്കുന്നു. വന സംരക്ഷണത്തെക്കുറിച്ച് മൗനം പാലിക്കുന്ന വാസുദേവ് എന്തിനാണ് വ്യവസായിക കൃഷിയെക്കുറിച്ച് വാചാലനാവുന്നത്. വിള ഇൻഷുറൻസ് പദ്ധതി പരാജയമെന്ന് നന്നായി അറിയുമെങ്കിലും അതിനെക്കുറിച്ചും വാചാലനാവുന്നു.
ജഗ്ഗി വാസുദേവിന് മുന്നിൽ താണു വഴങ്ങുകയും സഹകരിക്കുകയും ചെയ്യുന്നവർ ആശാറാം ബാപ്പുവിനും റാം റഹീമിനും സംഭവിച്ചത് എന്താണെന്ന് ഒാർക്കണം. നല്ലവണ്ണം അന്വേഷിച്ച ശേഷമേ ഒാരോരുത്തരും സംഭാവന നൽകാനും പിന്തുണക്കാനും പാടുള്ളൂ. േകാർപറേറ്റുകൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് ദശലക്ഷക്കണക്കിന് രൂപ സമാഹരിച്ചാണ് ജഗ്ഗി യാത്ര നടത്തിയതെന്ന് ആന്ദോളൻ പറഞ്ഞു.
പ്രധാനമന്ത്രി മുതൽ സംസ്ഥാന ബി.ജെ.പി, സി.പി.എം മുഖ്യമന്ത്രിമാരെ വരെ പങ്കാളികളാക്കി അദ്ദേഹത്തിെൻറ കീഴിലുള്ള ഇഷാ ഫൗണ്ടേഷെൻറ നേതൃത്വത്തിൽ നടത്തിയ ഒരു മാസം നീണ്ടുനിന്ന നദീ സംരക്ഷണ റാലി സംഘടിപ്പിച്ചിരുന്നു. ഇത് അവസാനിച്ചതിന് തൊട്ടു പിന്നാലെയാണ് ജഗ്ഗിക്ക് എതിരെ പരിസ്ഥിതി വിനാശം സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ ചൂണ്ടിക്കാട്ടി ആന്ദോളൻ രംഗത്തു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.