Posted On
date_range Updated On
date_range ബി.ജെ.പിക്ക് പിന്തുണ; തേജ് ബഹദുർ യാദവ് ജെ.ജെ.പി വിട്ടു
ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെതിരെ മൽസരിച്ച മുൻ ബി.എസ്.എഫ് സൈനികൻ തേജ് ബഹദുർ യാദവ് ജെ.ജെ.പി വിട്ടു. ബി.ജെ.പി സർക്കാറിന് പിന്തുണ നൽകാനുള്ള ജെ.ജെ.പിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജി.
ബി.ജെ.പിക്ക് വാതിൽ തുറന്നിട്ടതോടെ ദുഷ്യന്ത് ചൗതാല ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് തേജ് ബ ഹദുർ ആരോപിച്ചു. ബി.ജെ.പിയുടെ ബി ടീമാണ് ജെ.ജെ.പി. ഇരു പാർട്ടികളെയും ജനങ്ങൾ ഒരുപോലെ എതിർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തേജ് ബഹാദുർ യാദവിനെ 2017ൽ ബി.എസ്.എഫ് പുറത്താക്കുകയായിരുന്നു. സൈന്യത്തിലെ ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞ് വീഡിയോ പുറത്തിറക്കിയതിനെ തുടർന്നായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് തേജ് ബഹദുർ രാഷ്ട്രീയത്തിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.