Posted On
date_range Updated On
date_range ബി.എസ്.പി സഖ്യമില്ല: രാജസ്ഥാനിൽ കോൺഗ്രസ് തനിച്ച്- സചിൻ പൈലറ്റ്
ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തനിച്ച് ബി.ജെ.പിയെ നേരിടുമെന്ന് പി.സി.സി അധ്യക്ഷൻ സചിൻ പൈലറ്റ്. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും കോൺഗ്രസ് മത്സരിക്കും. ചെറുപാർട്ടികളുമായി സഖ്യത്തിന് താൽപര്യമില്ലെന്നും സചിൻ പൈലറ്റ് വ്യക്തമാക്കി.
രാജസ്ഥാനിൽ കോൺഗ്രസ് മായാവതിയുടെ ബി.എസ്.പിയുമായി സഹകരിക്കുമെന്ന വാർത്തയും പൈലറ്റ് നിഷേധിച്ചു.
മുഖ്യമന്ത്രി സ്ഥാനാർഥി ആരാകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉടൻ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചനയെന്നും സചിൻ പൈലറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.