പുതിയ രാജസ്​ഥാൻ കോൺഗ്രസ്​ പ്രസിഡൻറിന്​ ഉപദേശവുമായി സചിൻ പൈലറ്റ്​

ന്യൂഡൽഹി: രാജസ്​ഥാനിൽ പുതിയ കോൺ​ഗ്രസ്​ പ്രസിഡൻറായി ചുമതലയേറ്റ ഗോവിന്ദ്​ സിങ്​ ടോട്ടസ്​റക്ക്​ അഭിനന്ദവും ഉപദേശവുമായി, വിമത കോൺഗ്രസ്​ എം.എൽ.എ സചിൽ പൈലറ്റ്​. പക്ഷപാതമില്ലാതെ പ്രവർത്തിക്കുന്നയാളായിരിക്ക​ട്ടെ പുതിയ പ്രസിഡ​​​െൻറന്ന്​ ഉപദേശവുമായാണ്​ സചിൻ ​പൈലറ്റ്​ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്​. 

‘‘ നേതൃസ്​ഥാനത്തേക്ക്​ എത്തുന്ന ഗോവിന്ദ്​ സിങ്​ ടോട്ടസ്​റക്ക്​ അഭിനന്ദനങ്ങൾ. പക്ഷപാതപരമായി നീങ്ങാതെയും  സമ്മർദ്ദത്തിന്​ അടിമപ്പെടാതെയും മുന്നോട്ടുപോവാൻ അദ്ദേഹത്തിന്​ കഴിയ​ുമെന്നാണ്​ പ്രതീക്ഷ. സർക്കാർ രൂപീകരിക്കാനായി കഠിന പ്രയത്​നം നടത്തിയ സാധാരണ കോൺഗ്രസ്​ പ്രവർത്തകരെ വിശ്വാസത്തിലെടുക്കാൻ അ​േദ്ദഹത്തിന്​ കഴിയ​ട്ടെ’’- സചിൻ കുറിച്ചു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്​ലോട്ടുമായുള്ള തർക്കം രൂക്ഷമായതോടെ പാർട്ടിയിൽ വിമത നീക്കം നടത്തിയ സച്ചിൻ പൈലറ്റിനെ ജൂലായ് 14ന്​ പാർട്ടി പ്രസിഡൻറ്​, ഉപ മുഖ്യമന്ത്രി സ്​ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെ ചേർന്ന കോൺഗ്രസ്​ നേതൃയോഗത്തിൽ ഗോവിന്ദ്​ സിങ്ങിനെ പി.സി.സി പ്രസിഡൻറായി നിയമിക്കാൻ കോൺ​ഗ്രസ്​ തീരുമാനിച്ചിരുന്നു. 


 

News Summary - Sachin Pilot congratulates Rajasthan’s new Congress chief, hopes he will be unbiased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.