അഴിമതിക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സചിൻ പൈലറ്റിന്റെ ഏകദിന ഉപവാസം തുടങ്ങി

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി സചിൻ പൈലറ്റ് ഏകദിന ഉപവാസം തുടങ്ങി. ജയ്പൂരിലെ ഷഹീദ് സമർക്കിലാണ് ഉപവാസമിരിക്കുന്നത്. കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്ത് അഴിമതി നടത്തിയവർ​ക്കെതിരെ അശോക് ഗെഹ്ലോട്ട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സചിന്റെ ഏകദിന ഉപവാസം.

സാമൂഹിക പരിഷ്‍കർത്താവ് ജ്യോതിബ ഫൂലെയുടെ സ്മരകത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് സചിൻ ഉപവാസത്തിന് തുടക്കമിട്ടത്. അതേസമയം, സചിന്റെ പ്രവർത്തി പാർട്ടി വിരുദ്ധ നടപടിയാണെന്ന് കോൺഗ്രസ് ഓർമിപ്പിച്ചു. തങ്ങളുടെ ഭരണ കാലത്തെ നേട്ടങ്ങൾ വിവരിച്ചുകൊണ്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിഡിയോ പുറത്തിറക്കുകയും ചെയ്തു.

വസുന്ധര രാജെയുടെ കാലത്തെ അഴിമതിയിൽ നടപടിവേണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ഉപവാസം വഴി കോൺഗ്രസിനെ കൊണ്ട് ചർച്ച നടത്തിപ്പിച്ച് മുഖ്യമ​ന്ത്രി സ്ഥാനമെന്ന ആഗ്രഹത്തിലേക്കുള്ള വഴി വെട്ടാനാണ് സചിൻ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കുമ്പോൾ സചിൻ നടത്തിയ നടപടി കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. 

Tags:    
News Summary - Sachin Pilot begins his daylong fast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.