കോൺഗ്രസ്​ ഹൈക്കമാൻഡിനെ കാണാൻ എം.എൽ.എമാരുമായി സചിൻ പൈലറ്റ്​ ഡൽഹിയിൽ

ന്യൂഡൽഹി: രാജസ്ഥാൻ രാഷ്​ട്രീയത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ 12 എം.എൽ.എമാരുമായി കോൺഗ്രസ്​ നേതാവും ഉപമുഖ്യമന്ത്രിയുമായ സചിൻ പൈലറ്റ്​ ​ഡൽഹിയിലെത്തി. സംസ്ഥാന രാഷ്​ട്രീയത്തിൽ ഉടലെടുത്ത പ്രശ്​നങ്ങൾ പരിഹരിക്കുന്നതിനാണ്​ പൈലറ്റിൻെറ ഡൽഹി യാത്രയെന്നാണ്​ സൂചന.

കോൺഗ്രസ്​ ഹൈക്കമാൻഡുമായി സചിൻ ​െപെലറ്റ്​ ചർച്ച നടത്തുമെന്നാണ്​ റിപ്പോർട്ട്​. സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ സചിൻ ​പൈലറ്റിൻെറ ഡൽഹി യാത്ര.

രാജസ്ഥാനിലെ പ്രതിസന്ധി കോൺഗ്രസ്​ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുമെന്നാണ്​ സൂചന. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കോൺഗ്രസ്​ അധ്യക്ഷയെ ധരിപ്പിച്ചിട്ടുണ്ട്​. മധ്യപ്രദേശിൽ സംഭവിച്ചത്​ പോലുള്ള സാഹചര്യം രാജസ്ഥാനിൽ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ്​ കോൺഗ്രസ്​ പുലർത്തുന്നത്​. സചിൻ പൈലറ്റിനൊപ്പം പോയ​െതന്ന്​ സംശയിക്കുന്ന രണ്ട്​ എം.എൽ.എമാരെ കോൺഗ്രസ്​ നേതൃത്വത്തിന്​ ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.

എം.എൽ.എമാർക്ക്​ 15 കോടി നൽകി സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണമാണ്​ അശോക്​ ഗെഹ്​ലോട്ട് ഉന്നയിച്ചത്​. ​ 

Tags:    
News Summary - Sachin Pilot And 8 MLAs Reach Delhi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.