കശ്​മീർ പ്രമേയം: വിദേശകാര്യമന്ത്രി യു.എസ്​ ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്​ച റദ്ദാക്കി

ന്യൂഡൽഹി: കശ്​മീർ പ്രമേയത്തിൽ പ്രതിഷേധിച്ച്​ യു.എസ്​ ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്​ച വിദേശകാര്യ മന്ത്രി എസ്​.ജയശങ്കർ റദ്ദാക്കി. യു.എസ്​ ജനപ്രതിനിധി സഭയിലെ ഇന്ത്യൻ വംശജയായ പ്രമീള ജയ്പാൽ ഉൾപ്പടെയുള്ളവരുമായുള്ള കൂടികാഴ്​ചയാണ്​ റദ്ദാക്കിയത്​.

കശ്​മീരിൽ വാർത്ത വിനിമയ ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും മതസ്വാതന്ത്ര്യം അനുവദിക്കണമെന്നും ​ ഇന്ത്യയോട്​ ആവശ്യപ്പെടുന്ന പ്രമേയമാണ്​ പ്രമീള ജയ്​പാൽ അവതരിപ്പിച്ചത്​. കശ്​മീരിലെ യഥാർഥ സാഹചര്യങ്ങളെ വ്യക്​തമാക്കുന്നതല്ല പ്രമേയമെന്നായിരുന്നു ജയശങ്കറി​​െൻറ വിമർശനം.

വാഷിങ്​ടൺ പോസ്​റ്റ്​ ഉൾപ്പടെയുള്ള മാധ്യമങ്ങൾ ജയശങ്കർ കൂടിക്കാഴ്​ച റദ്ദാക്കിയ വാർത്ത റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. വിമർശനങ്ങളെ കേൾക്കാൻ ഇന്ത്യൻ സർക്കാർ തയാറാവുന്നില്ലതി​​െൻറ തെളിവാണ്​ കൂടികാഴ്​ച റദ്ദാക്കിയതെന്ന്​ പ്രമീള ജയ്​പാൽ പ്രതികരിച്ചു.

Tags:    
News Summary - S Jaishankar "Abruptly Cancelled Meet" With US Lawmakers-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.