​ട്രക്കിൽ ഒളിച്ചുകടക്കാൻ ശ്രമിച്ച റഷ്യൻ വനിതയെയും യുവാവിനെയും പിടികൂടി

ഷിംല: ലോക്​ഡൗൺ ലംഘിച്ച്​ ഷിംലയിലേക്ക്​​ ട്രക്കിൽ ഒളിച്ചു കടക്കാൻ ശ്രമിച്ച റഷ്യൻ വനിത​യെയും ഇന്ത്യക്കാരനായ കാമുകനെയും പിടികൂടി. പശ്ചിമബംഗാളിലെ ഷിംല ജില്ലയിലേക്ക്​ യാത്രപാസ്​ ഇല്ലാതെ ഒളിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ഷോഗിയിൽവെച്ചാണ്​​ ഇരുവരും പിടിയിലാകുന്നത്​. കോവിഡ്​ 19 നെ തുടർന്ന്​ ഷിംല ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. പിടിയിലായ യുവാവ്​ ഹിമാചലിലെ നിർമന്ദ്​ സ്വദേശിയാണ്​.

ഉത്തർപ്രദേശിലെ നോയിഡയിൽ കഴിഞ്ഞിരുന്ന ഇരുവരും ഷിംലയിലേക്കെത്താൻ ട്രക്കി​​െൻറ പിറകിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ്​ ഇരുവരും പിടിയിലായതെന്ന്​ ഷിംല​ പൊലീസ്​ സൂപ്രണ്ട് ഓംപതി ജാംവാൽ​ അറിയിച്ചു. 

ഇരുവർക്കും ഷിംലയിലേക്ക്​ കടക്കാൻ പാസ്​ ഉണ്ടായിരുന്നില്ല. നിർമന്ദ്​ ജില്ലയിലെത്തി പരമ്പരാഗത രീതിയിൽ വിവാഹം കഴിക്കാനായിരുന്നു തീരുമാനം. സംഭവത്തിൽ റഷ്യൻ യുവതിക്കും യുവാവിനും ട്രക്ക്​ ഡ്രൈവർക്കും ക്ലീനർക്കും എതിരെ കേസെടുത്തു​. കർഫ്യൂ ലംഘിച്ചതിനും പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരവുമാണ്​ കേസ്​. പിടിയിലായ റഷ്യൻ യുവതിയെ ദാല്ലി​യിലെ ക്വാറൻറീൻ കേന്ദ്രത്തിലേക്കും മറ്റു മൂന്നുപേരെ ഷോഗി​യിലെ ക്വാറൻറീൻ കേന്ദ്രത്തിലേക്കും മാറ്റി. 

Tags:    
News Summary - Russian woman, Indian boyfriend caught while entering Shimla by hiding in truck -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.