റഷ്യയുടെ കോവിഡ് വാക്സിൻ സ്പുട്നിക് ആദ്യ ബാച്ച് ഇന്ത്യയിലെത്തി

ന്യൂഡൽഹി: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക്-5 ആദ്യ ബാച്ച് രാജ്യത്തെത്തിച്ചു. മോസ്കോയിൽനിന്നും പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലാണ് വാക്സിൻ എത്തിച്ചത്. 1,50,000 ഡോസുകളാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. ഈ മാസം തന്നെ രണ്ടാമത്തെ ബാച്ചും രാജ്യത്തെത്തും.

രാജ്യത്ത്​ കോവിഡ്​ കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയതോടെയാണ്​ ഇന്ത്യ സ്​ഫുട്​നിക്​ വാക്​സിന്​ അംഗീകാരം നൽകുന്നത്​. ഡോക്ടർ റെഡ്ഡീസ് ഗ്രൂപ്പിനാണ് ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യാനുള്ള ചുമതല.

റഷ്യയി​ലെ ഗാമലേയ റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ വികസിപ്പിച്ച സ്​പുട്​നിക്​-5 ലോകത്തിലെ ആദ്യ കോവിഡ്​ വാക്​സിനാണ്​. 2020 ആഗസ്റ്റ്​ 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത വാക്​സിന്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ മികച്ച പ്രതികരണമാണ്​ ലഭിച്ചത്​. 60 രാജ്യങ്ങൾ ഇതുവരെ സ്​ഫുട്​നിക്​ വാക്​സിന്​ അംഗീകാരം നൽകിയിട്ടുണ്ട്​. 91.6 ശതമാനം കാര്യക്ഷമത സ്പുട്‌നിക്-5 ന് ഉണ്ടെന്നാണ്​ അവകാശപ്പെടുന്നത്.

Tags:    
News Summary - Russian Sputnik V vaccine first batch arrived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.