റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വ് ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ൽ സൈ​നി​ക നീ​ക്കം തു​ട​രു​ന്ന​തി​നി​ടെ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വ് ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ലാവ്റോവ് ഇന്ത്യയിലെത്തുന്നത്. യു​ക്രെയ്ൻ അ​ധി​നി​വേ​ശ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന റ​ഷ്യ​ൻ നേ​താ​വാ​ണ് ലാ​വ്‌​റോ​വ്.

വി​വി​ധ രാ​ജ്യ​ങ്ങ​ൾ റ​ഷ്യ​യ്ക്കു​മേ​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് ലാ​വ്‌​റോ​വി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. അമേരിക്കയും ഇന്ത്യയുമയി നടക്കാനിരിക്കുന്ന 2+2 ഡയലോഗിന് തൊട്ടുമുൻപാണ് റഷ്യൻ വിദേശകാര്യമന്ത്രിയുടെ ഇന്ത്യ സന്ദർശനമെന്നതും പ്രാധാന്യമർഹിക്കുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി യു.എസ് പ്രതിരോധ, വിദേശകാര്യ മന്ത്രിമാരാണ് കൂടിക്കാഴ്ച നടത്തുക.

ചൈനയിലെ സന്ദർശനത്തിനു ശേഷമാണ് ലാവ്റോവ് ഇന്ത്യയിലെത്തുന്നത്. ചൈനയിലെ വിദേശകാര്യമനത്രി വാങ് യീയുമായി ലാവ്റോവ് യുക്രെയ്ൻ പ്രശ്നം ചർച്ച ചെയ്തതിനുശേഷമാണ് ഇന്ത്യ സന്ദർശിക്കുന്നത്.

റ​ഷ്യ യു​ക്രെ​യ്നി​ൽ സൈ​നി​ക നീ​ക്കം ആ​രം​ഭി​ച്ച​തി​നെ​തി​രെ ലോ​ക​രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ റ​ഷ്യ​ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നി​ല്ല. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ റ​ഷ്യ​യെ ത​ള്ളാ​ത്ത നി​ല​പാ​ടാ​ണ് ഇ​ന്ത്യ സ്വീ​ക​രി​ച്ച​ത്.

Tags:    
News Summary - Russian Foreign Minister Sergei Lavrov arrives in India today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.