Posted On
date_range Updated On
date_range റഷ്യൻ വിമാനം ഡൽഹിയിൽ അടിയന്തിരമായി ഇറക്കി
ന്യൂഡൽഹി: സാേങ്കതിക പ്രശ്നങ്ങളെ തുടർന്ന് റഷ്യൻ വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. 345 പേരുമായി വന്ന ആർ.എൽ 772 വിമാനമാണ് അടിയന്തിര ലാൻഡിങ് നടത്തിയത്. വിയറ്റ്നാമിൽ നിന്നും റഷ്യയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ യെകതെറിൻബുർഗിലേക്ക് പോകുന്ന വിമാനം സാേങ്കതിക തകരാറിനെ തുടർന്ന് ലാൻഡിങ്ങിന് അനുമതി തേടുകയായിരുന്നു.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്തവള അധികൃതർ അറിയിച്ചു. അടിയന്തിര സംവിധാനത്തോടെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ 11ാം റൺവേയിലാണ് വിമാനം ഇറക്കിയത്. എേട്ടാളം ഫയർ എഞ്ചിനുകളും ആംബുലൻസുകളും വിമാനം ഇറക്കിയ ഭാഗത്ത് സജ്ജീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.