ബിഹാര്‍ പരീക്ഷാ ക്രമക്കേട്: റൂബിക്ക് കിട്ടിയ ഒന്നാംസ്ഥാനം പരീക്ഷ എഴുതാതെ

പട്ന: ബിഹാറിലെ 12ാം ക്ളാസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ വിദ്യാര്‍ഥി പരീക്ഷ സ്വന്തമായി എഴുതിയതല്ളെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇവര്‍ക്കുവേണ്ടി വേറെ ആളുകളാണ് പരീക്ഷ എഴുതിയത്. 2016ല്‍ ആര്‍ട്സ് വിഷയത്തില്‍ ഒന്നാം സ്ഥാനം നേടിയ റൂബി റായ് ആറ് പേപ്പറുകളില്‍ ഒരെണ്ണം മാത്രമാണ് സ്വന്തമായി എഴുതിയതെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ട് ഉദ്ധരിച്ച് പട്ന സീനിയര്‍ പൊലീസ് സൂപ്രണ്ട് മനു മഹാരാജ് പറഞ്ഞു. മറ്റ് പേപ്പറുകള്‍ വേറെ ആളുകളാണ് എഴുതിയത്. മിക്ക ഉത്തരക്കടലാസുകളിലും വാട്ടര്‍മാര്‍ക്കുണ്ടായിരുന്നില്ല.

പരീക്ഷക്കുശേഷം കൂട്ടിച്ചേര്‍ത്തതാണ് ഈ ഉത്തരക്കടലാസുകളെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചത്.
കഴിഞ്ഞ മേയില്‍ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പഠന വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ റൂബിക്ക് കഴിഞ്ഞിരുന്നില്ല. ‘പ്രൊഡിഗല്‍’ (പൊളിറ്റിക്കല്‍) സയന്‍സ് പാചകത്തെക്കുറിച്ചാണെന്നാണ് ഉത്തരം നല്‍കിയത്. ഈ വിഡിയോ വ്യാപകമായി പ്രചരിച്ചത് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്ത
രവിട്ടത്.

Tags:    
News Summary - Ruby Rai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.