ആ​ർ​.എ​സ്.എ​സ് ഭ​ര​ണ​ഘ​ട​ന തി​രു​ത്താ​ൻ ശ്ര​മി​ക്കു​ന്നു -രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: സ്വ​ന്തം ആ​ശ​യ​സം​ഹി​ത ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു കൊ​ണ്ട് ആ​ർ​.എ​സ്.എ​സ് ഭ​ര​ണ​ഘ​ട​ന തി​രു​ത്താ​ൻ ശ്ര​മി​ക്കു​ന്നുവെന്ന് കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. നീതിന്യായ വ്യവസ്ഥ അടക്കം സ​ർ​വ​ മേ​ഖ​ല​ക​ളി​ലും ആ​ർ​.എ​സ്.എ​സ് സ്വ​ന്തം ആ​ളു​ക​ളെ തി​രു​കി ക​യ​റ്റു​ക​യാ​ണെ​ന്നും രാഹുൽ ആരോപിച്ചു. 

ബി.​ജെ​.പി​യെ തോ​ൽ​പി​ക്കാ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ച്ച് നി​ൽ​ക്ക​ണം. ഒ​രു​മി​ച്ച് നി​ന്ന് പോ​രാ​ടി​യാ​ൽ ബി.​ജെ.​പി​യെ രാജ്യത്ത് നിന്ന് തു​ട​ച്ചു​നീ​ക്കാ​ൻ ക​ഴി​യുമെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ ജെ.ഡി.യു നേതാവ് ശരത് യാദവ് സംഘടിപ്പിച്ച മതേതര​ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'മതേതര ഇന്ത്യയുടെ ഐക്യം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ശരത് യാദവ് മതേതര കൺവെൻഷൻ സംഘടിപ്പിച്ചത്. ബി.ജെ.പി കൂട്ടുകെട്ടിന്‍റെ പേരിൽ നിതീഷ് കുമാറുമായി ഇടഞ്ഞതോടെ ജെ.ഡി.യുവിന്‍റെ നിയന്ത്രണത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്​ ശരത്​ യാദവ്​.
 

Tags:    
News Summary - RSS Try to change Indian Constitution; Congress Wise Chief Rahul Gandhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.