ആർ.എസ്​.എസ്​ ശാഖകൾ കുട്ടികളെ സംരക്ഷിക്കാനുള്ള കേന്ദ്രങ്ങളാക്കാം- ​സത്യാർഥി

ന്യൂഡൽഹി: ആർ.എസ്​.എസ്​ ശാഖകൾ കുട്ടികളെ സംരക്ഷിക്കാനുള്ള കേന്ദ്രങ്ങളാക്കാമെന്ന്​ നോബേൽ സമ്മാന ജേതാവ്​ കൈലാശ്​ സത്യാർഥി. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിൽ ആർ.എസ്​.എസ്​ ശാഖകളുണ്ട്​. അത്​ കുട്ടികളെ സംരക്ഷിക്കുന്നതിനായി ഉപയോഗപ്പെടുത്താം പ്രത്യേകിച്ചും പെൺകുട്ടികളേയെന്നും സത്യാർഥി പറഞ്ഞു.

നിലവിൽ സ്​ത്രീകൾക്ക്​ വീടുകളിലും ജോലി സ്ഥലത്തും മറ്റ്​ പൊതു ഇടങ്ങളിലും കഴിയാനും ഇടപെടാനും ഭയവും സുരക്ഷിതത്വ പ്രശ്​നങ്ങളുമുണ്ട്​. എല്ലാവരും ഭാരത്​മാതയെ ബഹുമാനിക്കാൻ തയാറാവണമെന്നും കൈലാഷ്​ സത്യാർഥി ആവശ്യപ്പെട്ടു. ആർ.എസ്​.എസ്​ സംഘടപ്പിച്ച വിജയദശമി ദിന പരിപാടിയിലായിരുന്നു സത്യാർഥിയുടെ പ്രസ്​താവന.

നമ്മുടെ നാടി​​​​െൻറ ഭാവിയെ സംരക്ഷിക്കാൻ ആർ.എസ്​.എസ്​ മുൻകൈ എടുക്കണം. അതിനായി ആർ.എസ്​.എസി​​​​െൻറ ഒരോ ഗ്രാമങ്ങളിലുമുള്ള ശാഖകളും കുട്ടികളെ സംരക്ഷിക്കാൻ തയാറാവണമെന്നും സത്യാർഥി അഭ്യർഥിച്ചു. 2014ൽ കുട്ടികളുടെ അവകാശ സംരക്ഷത്തിനായി പ്രവർത്തിക്കുന്ന കൈലാഷ്​ സത്യാർഥിക്ക്​ നോബേൽ സമ്മാനം ലഭിച്ചിരുന്നു.

Tags:    
News Summary - RSS Shakhas Can Protect Children Kailash Satyarthi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.