Posted On
date_range Updated On
date_range മുലായം സിങ് യാദവിനും ശരദ് യാദവിനും ശാന്തി ഭൂഷണും ആദരാഞ്ജലിയർപ്പിച്ച് ആർ.എസ്.എസ്
സാമൽഖ (ഹരിയാന): അന്തരിച്ച സമാജ് വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവ്, സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവ്, മുതിർന്ന അഭിഭാഷകൻ ശാന്തി ഭൂഷൺ എന്നിവർക്ക് ആർ.എസ്.എസ് നേതൃത്വം ആദരാഞ്ജലിയർപ്പിച്ചു. ഹരിയാനയിൽ നടക്കുന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗമാണ് നേതാക്കൾക്ക് ആദരാഞ്ജലിയർപ്പിച്ചത്.
ഞായറാഴ്ചയാണ് ജനറൽ ബോഡി യോഗം തുടങ്ങിയത്. കഴിഞ്ഞ വർഷം അന്തരിച്ച രാഷ്ട്രീയനേതാക്കൾക്കും പ്രമുഖ വ്യക്തികൾക്കും ആദരാഞ്ജലിയർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്. നൂറിലേറെ ആളുകൾക്കാണ് ചടങ്ങിൽ ആദരാഞ്ജലിയർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെയും നടന്നും സംവിധായകനുമായ സതീഷ് കൗശിക്കിനെയും യോഗത്തിൽ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.