Posted On
date_range Updated On
date_range ആർ.എസ്.എസ് നേതാവ് രവീന്ദർ ഗോസായ് വെടിയേറ്റു മരിച്ചു
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ആർ.എസ്.എസ് നേതാവ് രവീന്ദർ ഗോസായിയെ (58) അജ്ഞാത അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 7.20 ഒാടെ ലുധിയാനയിൽ സ്വവസതിക്ക് സമീപത്തു വെച്ചാണ് ഗോസായിക്ക് വെടിയേറ്റത്. പ്രഭാതസവാരിക്കിറങ്ങിയ ഗോസായിക്കെതിരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. കഴുത്തിൽ രണ്ട് വെടിയുണ്ടകൾ തുളച്ചുകയറിയ അദ്ദേഹം സംഭവസ്ഥലത്തു തന്നെ മരിച്ചു.
ബി.ജെ.പിയുടെ ജില്ലാ ഭാരവാഹിയും ലുധിയാന ആർ.എസ്.എസ് രഘുനാഥ് നഗർ മോഹൻ ശാഖയുടെ അധ്യക്ഷനുമായിരുന്നു രവീന്ദർ ഗോസായ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.