Posted On
date_range Updated On
date_range തമിഴ്നാട്ടിൽ 45 ഇടങ്ങളിൽ ആർ.എസ്.എസ് റാലിക്ക് അനുമതി
ചെന്നൈ: തമിഴ്നാട്ടിൽ 45 കേന്ദ്രങ്ങളിൽ ആർ.എസ്.എസ് റാലി നടത്താൻ പൊലീസ് അനുമതി. ഏപ്രിൽ 16നാണ് റാലികൾ നടത്തുക.
ആർ.എസ്.എസ് റാലിക്ക് അനുമതി നൽകിയ മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സമർപിച്ച അപ്പീൽ ഹരജി സുപ്രിംകോടതി തള്ളിയതിനെ തുടർന്നാണിത്. ക്രമസമാധാന പ്രശ്നങ്ങളാണ് അപ്പീലിൽ ഉന്നയിക്കപ്പെട്ടത്.
ഞായറാഴ്ച റാലിയും പൊതുയോഗവും നടക്കുന്ന ഇടങ്ങളിൽ പൊലീസ് സുരക്ഷ ശക്തിപ്പെടുത്താൻ ഡി.ജി.പി ശൈലേന്ദ്ര ബാബു നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.