Posted On
date_range Updated On
date_range ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നാഗ്പൂർ: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് അദ്ദേഹത്തെ നാഗ്പൂരിലെ കിങ്സ്വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായ രോഗലക്ഷണങ്ങൾ അദ്ദേഹത്തിനില്ലെന്ന് ആർ.എസ്.എസ് അറിയിച്ചു. സാധാരണ പരിശോധനയാണ് നടക്കുന്നതെന്നും സംഘടന ട്വീറ്റ് ചെയ്തു. മാർച്ച് ഏഴിന് കോവിഡ് വാക്സിന്റെ ഒന്നാമത്തെ ഡോസ് മോഹൻ ഭാഗവത് സ്വീകരിച്ചിരുന്നു.
കോവിഡിന്‍റെ രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി തുടരുന്ന സ്ഥലങ്ങളിലൊന്നാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 60,000ത്തോട് അടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.