അയോധ്യ വിഷയം: ശ്രീ ശ്രീ രവിശങ്കറെ തള്ളി ആർ.എസ്.എസ് തലവൻ 

ന്യൂഡൽഹി: അയോധ്യ വിഷയം കോടതിക്ക് പുറത്ത് പരിഹരിക്കാനുള്ള ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കിന്‍റെ നീക്കത്തെ തള്ളി ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. രവിശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്ന പരിഹാരത്തിനുള്ള ചില ആശയങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. ജനാധിപത്യ രാജ്യമായതിനാൽ ആർക്ക് വേണമെങ്കിലും വിഷയത്തിൽ ഇടപെടാൻ സാധിക്കുമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. 

അയോധ്യയിലെ രാമജന്മഭൂമിയിൽ രാമക്ഷേത്രം മാത്രമേ നിർമിക്കൂവെന്ന് മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാമക്ഷേത്രം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അനിശ്ചിതത്വവുമില്ല. അവിടെ വെച്ചിരിക്കുന്ന കല്ലുകൾ കൊണ്ടായിരിക്കും ക്ഷേത്രം പണിയുക. മറ്റൊന്നും അവിടെ നിർമിക്കില്ലെന്നും ഭാഗവത് ചൂണ്ടിക്കാട്ടി. 

അതേസമയം, മോ​ഹ​ൻ ഭാ​ഗ​വ​തിന്‍റെ പ്ര​സ്​​താ​വ​നക്കെതിരെ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​സ്​​ലിം​ സം​ഘ​ട​ന​ക​ൾ രംഗത്തെത്തി. ഭാ​ഗ​വ​തി​ന്‍റേത് സു​​പ്രീം​കോ​ട​തി​ക്കെ​തി​രെയു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ആർ.എസ്.എസ് തലവനെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.


 

Tags:    
News Summary - RSS Chief Mohan Bhagwat Rejects Sri Sri Ravi Shankar's Out of Court Settlement in Ayodhya Case -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.