ന്യൂഡൽഹി: ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ദേശീയതലത്തിൽ രൂപപ്പെട്ടുവന്ന മതേതരശക്തികളുടെ മുന്നണിയായ ഇൻഡ്യയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഡൽഹിയിൽ ചേർന്ന ആർ.എസ്.പി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. ഇന്ത്യയിൽ നിലനിൽക്കുന്ന മതേതരത്വ ജനാധിപത്യ മൂല്യങ്ങളെ തകർക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ പറഞ്ഞു.
മതന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി ഭൂരിപക്ഷ വർഗീയത പ്രോത്സാഹിപ്പിച്ച് വീണ്ടും അധികാരത്തിൽ എത്താനുള്ള നരേന്ദ്ര മോദിയുടെയും കൂട്ടരുടെയും നീക്കം വിജയംകാണാൻപോകുന്നില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം എൻ.കെ. പ്രേമചന്ദ്രൻ വ്യക്തമാക്കി.
രണ്ടു ദിവസങ്ങളായി ഡൽഹിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളത്തിൽനിന്ന് എൻ.കെ. പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ, എ.എ. അസീസ്, ബാബു ദിവാകരൻ, വി. ശ്രീകുമാരൻ നായർ, ടി.സി. വിജയൻ, പി.ജി. പ്രസന്ന കുമാർ, കെ. ജയകുമാർ, കെ. സിസിലി, ഷിബു കോരാണി, ഹരീഷ് ബി. നമ്പ്യാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.