ആർ.ബി.ഐ ഗവർണറുടെ ഒപ്പിന്‍റെ സമീപത്ത്​ പച്ച സ്​ട്രിപ്പില്ലാത്ത 500 രൂപ നോട്ടുകൾ അസാധുവാണോ? പ്രചാരണത്തിലെ സത്യമെന്ത്​

ന്യൂഡൽഹി: 500 രൂപ നോട്ടിനെ സംബന്ധിച്ച വ്യാജ പ്രചാരണം. സമൂഹമ മാധ്യമങ്ങളിലാണ്​ വലിയ രീതിയി​ലുള്ള വ്യാജ പ്രചാരണം നടക്കുന്നത്​. ആർ.ബി.ഐ ഗവർണറുടെ ഒപ്പിന്‍റെ സമീപത്ത്​ പച്ച സ്​ട്രിപ്പില്ലാത്ത നോട്ടുകളെല്ലാം അസാധുവാണെന്നാണ്​ പ്രചാരണം.

ഇത്തരം നോട്ടുകളിൽ മഹാത്​മ ഗാന്ധിയുടെ ചിത്രത്തിന്​ സമീപം പച്ച സ്​ട്രിപ്പുണ്ടാവുകയെന്നും ഇത്​ അസാധുവാണെന്നുമുള്ള പോസ്റ്റുകളാണ്​ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്​. ഇതുസംബന്ധിച്ച പ്രചാരണം ശക്​തമായതോടെ ഇതിൽ വ്യക്​തതയുമായി പ്രസ്​ ഇൻഫർമേഷൻ ബ്യൂറോ രംഗത്തെത്തി.

ആർ.ബി.ഐയെ ബന്ധപ്പെട്ടാണ്​ പ്രസ്​ ഇൻഫർമേഷൻ ബ്യൂറോ വ്യക്​തത വരുത്തിയിരിക്കുന്നത്​. ആർ.ബി.ഐ ഗവർണറി​ന്‍റെ ഒപ്പിന്‍റെ സമീപത്തും മഹാത്​മഗാന്ധിയുടെ ചിത്രത്തിനടത്തും പച്ച സ്​ട്രിപ്പുള്ള നോട്ടുകൾ സ്വീകരിക്കുമെന്നാണ്​ ആർ.ബി.ഐ അറിയിച്ചിരിക്കുന്നത്​. രണ്ട്​ തരത്തിലുള്ള നോട്ടുകളും വിനിമയത്തിനായി ഉപയോഗിക്കാം. 

Tags:    
News Summary - Rs 500 Note in Which Green Stripe Is Not Near RBI Governor’s Signature Should Not Be Taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.