ചെന്നൈ: ചെന്നൈ ന്യൂ വാഷർമൻപേട്ടയിലെ തിദീർ നഗറിൽ വീട്ടിൽ അതിക്രമിച്ചു കയറി റൗഡിയെ ഭാര്യയുടെ മുന്നിൽവെ ച്ച് വെട്ടിക്കൊന്നു. രണ്ട് കൊലപാതകമടക്കം ഇരുപതിലധികം കേസുകളിൽ പ്രതിയായ ഉലഗനാഥൻ (33) ആണു ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. പ്രതികാര കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇയാളുടെ ഭാര്യയെ സംഘം വെട്ടി പരിക്കേൽപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആറു പേർ ആയുധങ്ങളുമായി ഉലഗനാഥന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അരിവാളും വെട്ടുകത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഭാര്യ ഇടപെടാൻ ശ്രമിച്ചപ്പോൾ അവരെയും സംഘം ആക്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഉലഗനാഥൻ മരിച്ചിരുന്നു. കാസിമേട് ഫിഷിംഗ് ഹാർബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷം കൊലചെയ്യപ്പെട്ട എൻ. ദേശിംഗുവിന്റെ എന്നയാളുടെ മരണവുമായി ഈ കൊലപാതകത്തിനു ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ദേശിംഗുവിന്റെ കൊലപാതകത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.