ന്യൂഡൽഹി: തൃണമൂൽ എം.പി സുദീപ് ബന്ദോപാധ്യയയെ അറസ്റ്റ് ചെയ്തതിൽ പ്രതിേഷധിച്ച് പാർലിമെൻറിെൻറ സൗത്ത് ബ്ലോക്കിലേക്ക് തൃണമൂൽ എം.പിമാർ മാർച്ച് നടത്തി. സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഒാഫീസിലേക്ക് തള്ളികയറാൻ ശ്രമിച്ച എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മറ്റൊരു തൃണമൂൽ എം.പിയായ തപസ്പാലും ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്.
രാഷ്ട്രീയ േപ്രരിതമായാണ് എം.പിയെ അറസ്റ്റ് ചെയ്തതെന്ന നിലപാടിലാണ് തൃണമൂൽ കോൺഗ്രസ്. ബി.ജെ.പി തൃണമൂൽ കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
നിലവിലുള്ള സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ബംഗാളിലെ ബി.ജെ.പി എം.പിമാർ ഇന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയായ രാജ്നാഥ് സിങുമായി കൂടികാഴ്ച നടത്തുന്നുണ്ട്. തൃണമൂൽ എം.പിയുടെ അറസ്റ്റിനെ തുടർന്ന് ബംഗാളിലെ ബി.ജെ.പി ആസ്ഥാനം ആക്രമിക്കപ്പെട്ടിരുന്നു.
Delhi: TMC leaders protest outside PMO, raise slogans 'Modi hatao desh bachao' pic.twitter.com/9YVXLOqOxo
— ANI (@ANI_news) January 5, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.