റോഹിങ്ക്യൻ അഭയാർഥികളുടെ നാടുകടത്തൽ തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ജമ്മുവിൽ തടവിലാക്കിയ റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തുന്നത്​ തടയണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി തള്ളി. രാജ്യത്തി​‍െൻറ ഏതു ഭാഗത്തും താമസിക്കാനുള്ള അധികാരം ഉറപ്പുനൽകുന്ന ഭരണഘടനപരമായ മൗലികാവകാശം ബാധകമാകുന്നത്​ ഇന്ത്യൻ പൗരന്മാർക്കു മാത്രമാണെന്ന്​ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെ അധ്യക്ഷനായ ബെഞ്ച്​ അഭിപ്രായപ്പെട്ടു. എന്നാൽ, നിയമാനുസൃതമായ നടപടിക്രമം പൂർത്തിയാക്കാതെ ഇവരെ നാടു കടത്തരുതെന്നും കോടതി വ്യക്തമാക്കി.

അനധികൃത കുടിയേറ്റക്കാരുടെ തലസ്ഥാനമാകാൻ രാജ്യത്തിന്​ സാധിക്കില്ലെന്നായിരുന്നു നേരത്തേ ഇതുസംബന്ധിച്ച ഹരജിയിൽ കേന്ദ്ര സർക്കാറി​‍െൻറ വാദം. റോഹിങ്ക്യൻ കുട്ടികളെ മ്യാന്മർ സൈന്യം കൊലപ്പെടുത്തുകയും അംഗഭംഗം വരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി ഹരജിക്കാരുടെ അഭിഭാഷകൻ അഡ്വ. പ്രശാന്ത്​ ഭൂഷൺ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Rohingyas detained in Jammu shall not be deported to Myanmar without due procedure: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.