ലഖ്‌നൗ-ആഗ്ര എക്‌സ്‌പ്രസ് വേയിൽ വാഹനാപകടം; ദമ്പതികളും രണ്ട് കുട്ടികളും മരിച്ചു

ന്യൂഡൽഹി: ലഖ്‌നൗ-ആഗ്ര എക്‌സ്‌പ്രസ്‌വേയിൽ ഫത്തേഹാബാദ് ഏരിയയിലുണ്ടായ വാഹനാപകടത്തിൽ ഡൽഹി സ്വദേശികളായ ദമ്പതികളും രണ്ട് കുട്ടികളും മരിച്ചു.

പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ പ​ങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഡൽഹി ഉത്തം നഗർ സ്വദേശികളായ ഓംപ്രകാശ് സിംഗ് (42), ഭാര്യ പൂർണിമ (34), മകൾ അഹാന (12), മകൻ വിനായക് (4) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അസിസ്റ്റന്റ്റ് പോലീസ് കമ്മീഷണർ അമർ ദീപ് പറഞ്ഞു.

നിയ​ന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡർ മറികടന്ന് എക്‌സ്പ്രസ് വേയുടെ എതിർവശത്ത് കൂടി വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Road accident on Lucknow-Agra Expressway; The couple and their two children died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.