'ഇത്ര വലിയ മനുഷ്യനായിട്ടും ഒട്ടും ജാഡ ഇല്ല' -ശൈഖ് ഹസീനയോട് മുട്ട് കുത്തിയിരുന്ന് സംസാരിക്കുന്ന ഋഷി സുനക്കിന്റെ ചിത്രം വൈറൽ
ന്യൂഡൽഹി: ജി20 ഉച്ചകോടിക്കായി ന്യൂഡൽഹിയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഫോട്ടോകൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഋഷി സുനക്കും ഭാര്യ അക്ഷത മൂർത്തിയും അക്ഷർധാം ക്ഷേത്രം സന്ദർശിക്കുന്നതിന്റെയും വിമാനത്തിൽ സുനക്കിന്റെ ടൈ അക്ഷത ശരിയാക്കി കൊടുക്കുന്നതിന്റെയും ചിത്രങ്ങൾ നിമിഷവേഗമാണ് ആളുകൾ ഏറ്റെടുത്തത്. ഇപ്പോൾ ഋഷി സുനക്കും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും തമ്മിലുള്ള മറ്റൊരു ചിത്രമാണ് ആളുകൾ ഏറ്റുപിടിച്ചിരിക്കുന്നത്.
ശൈഖ് ഹസീന ഇരിക്കുന്ന കസേരയുടെ അരികിലായി തറയിൽ മുട്ടുകുത്തിയിരുന്ന് കുശലാന്വേഷണം നടത്തുന്ന ചിത്രമാണ് ശ്രദ്ധനേടിയത്. 'ഇത്ര വലിയ മനുഷ്യനായിട്ടും ജാഡ ഇല്ല. പ്രധാനമന്ത്രി ശൈഖ് ഹസീനയോട് സംസാരിക്കാനുള്ള സൗകര്യത്തിനായി അദ്ദേഹം നിലത്തിരിക്കുകയാണ്.-എന്നാണ് എക്സിൽ ഫോട്ടോ പങ്കുവെച്ച് കൊണ്ട് ഒരാൾ കുറിച്ചത്.
ആകർഷകവും മനോഹരവുമായ ചിത്രമെന്നാണ് മറ്റൊരാൾ എഴുതിയത്. ഋഷി സുനക്ക് ഒരു മാന്യനായ മനുഷ്യനാണെന്ന് മറ്റൊരാളും കമന്റിട്ടു. പ്രധാനമന്ത്രിയായ ശേഷമുള്ള ഋഷി സുനക്കിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.