ഹെല്‍പ്പിംങ് ഹാന്‍റ് ഫൗണ്ടേഷന്‍ പ്രതിനിധികള്‍

കോവിഡ് രോഗികളുടെ വര്‍ധന: ഹൈദരാബാദില്‍ പള്ളി കോവിഡ് കെയര്‍ സെന്‍ററാക്കി

ഹൈദരാബാദ്: നഗരത്തിലെ കോവിഡ് ആശുപത്രികളില്‍ കിടക്കകളുടെയും ഓക്സിജന്‍്റെയും ആവശ്യമായ മരുന്നുകളുടെയും കുറവ് പരിഹരിക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായുള്ള പള്ളി താല്‍കാലികമായി കോവിഡ് കെയര്‍ സെന്‍ററാക്കി മാറ്റി.

ഹൈദരാബാദിലെ രാജേന്ദ്രനഗറിലെ മസ്ജിദ്-ഇ-മുഹമ്മദി അഹ്ലെ ഹദീസില്‍ 40 കിടക്കകളുള്ള കോവിഡ് ഐസലേഷന്‍ സെന്‍ററായി. ഹെല്‍പ്പിംങ് ഹാന്‍റ് ഫൗണ്ടേഷന്‍െറ നേതൃത്വത്തില്‍ ഹൈദരാബാദിലെ റോട്ടറി ക്ളബ്ബിന്‍്റെയും യുഎസ്എയുടെ സീഡിന്‍്റെയും സഹായത്തോടെയാണീ പ്രവൃത്തി.

കോവിഡ് സെന്‍്ററായി മാറിയ ഈ പള്ളിയില്‍, പ്രാരംഭ രോഗ ലക്ഷണങ്ങളുള്ളവരെയാണ് പ്രവേശിപ്പിക്കുകയാണ്. ഇവര്‍ക്കാവശ്യമായ എല്ലാ വൈദ്യചികിത്സയും നല്‍കുന്നുണ്ടെന്ന് ഫൗണ്ടേഷന്‍ പ്രതിനിധി ഡോ. മുഹമ്മദ് ആരിഫ് പറഞ്ഞു.

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കിടക്കകളുടെ എണ്ണം 65 ആക്കി ഉയര്‍ത്തും.

രോഗി ഗുരുതരമായ ആരോഗ്യസ്ഥിതിയിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഗാന്ധി ആശുപത്രിയിലോ, അല്ളെങ്കില്‍ ഹൈദരാബാദിലെ തെലങ്കാന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് പോലുള്ള കോവിഡ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണിവിടുത്തെ രീതി. ആവശ്യമായ മരുന്നുകള്‍ക്ക് പുറമെ, ദിനം പ്രതി മൂന്നുനേരം സൗജന്യമായി ഭക്ഷണവും ഇവിടെ നിന്നും നല്‍കി വരുന്നു. 

Tags:    
News Summary - Rise of Covid patients: In Hyderabad The church was turned into a covid care center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.