സഹാരൻപൂരിൽ രാഹുൽ ഗാന്ധി ഇന്ന്​ സന്ദർശനം നടത്തും

ലക്​നോ: ജാതി കലാപം നടന്ന സഹാരൻപൂരിൽ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ശനിയാഴ്​ച സന്ദർശനം നടത്തും. രാഹുലിന്​ സന്ദർശനത്തിനുള്ള അനുമതി ജില്ല ഭരണകൂടം നൽകിയിരുന്നില്ല. എങ്കിലും സന്ദർശനവുമായി മുന്നോട്ട്​ പോവാനാണ്​ കോൺഗ്രസ്​ തീരുമാനം.
 രാഹുൽ ഗാന്ധിക്ക്​  സന്ദർശാനാനുമതി നൽകിയിട്ടില്ലെന്ന്​ സഹാരൻപൂർ എസ്​.പി ബബ്​ലു കുമാർ അറിയിച്ചു.

അംബേദ്​കർ ജയന്തിയുമായി ബന്ധപ്പെട്ടാണ്​ ഉത്തർപ്രദേശിലെ സഹാരൻപൂരിൽ രണ്ട്​ സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്​. കലാപത്തിൽ 5 പേർ കൊല്ലപ്പെടുകയും 15 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. നിരവധി വാഹനങ്ങൾ അഗ്​നിക്കിരയാക്കി. സംഭവത്തിൽ 12 പൊലീസുകാർക്കും​ പരിക്കേറ്റിരുന്നു​.

Tags:    
News Summary - Riot-hit Saharanpur Braces for Rahul Gandhi's Visit Day After Permission Snub

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.