റിയ ചക്രവർത്തിക്ക്​ മയക്കുമരുന്ന്​ സംഘവുമായി ബന്ധം; നിഷേധിച്ച്​ അഭിഭാഷകൻ

മുംബൈ: ബോളിവുഡ്​ നടൻ സുശാന്ത് സിങ്​ രജ്പുത്തി​െൻറ മരണത്തിൽ പങ്കുണ്ടെന്ന ആരോപണത്തിൽ റിയ ചക്രവർത്തി​െക്കതിരെ നടന്ന അന്വേഷണത്തിൽ താരത്തിന്​ മയക്കുമരുന്ന്​ സംഘവുമായി ബന്ധമുണ്ടെന്ന്​ സി.ബി.ഐയുടെ കണ്ടെത്തൽ. 28കാരിയായ റിയയുടെ ഫോണിലെ വാട്ട്​സ്​ആപ്പ്​ സന്ദേശങ്ങളിൽ നിന്നാണ്​ മയക്കുമരുന്ന്​ സംഘവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതെന്ന്​ സി.ബി.ഐ അറിയിച്ചിരുന്നു. എന്നാൽ റിയയുടെ ആരോപണങ്ങൾ അഭിഭാഷകൻ തള്ളി.റിയ ചക്രവർത്തി ജീവിതത്തിൽ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല.എപ്പോൾ വേണമെങ്കിലും രക്തപരിശോധനക്ക് തയാറാണെന്നും റിയയുടെ അഭിഭാഷകൻ പ്രസ്താവനയിൽ പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന്​ കേസിൽ അന്വേഷണം ആരംഭിച്ച സി.ബി.ഐയും മയക്കുമരുന്ന് ഉപയോഗം നടന്നിട്ടുണ്ടോയെന്നതിനെ കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്​. കള്ളപ്പണം വെളുപ്പിക്കൽ പരാതിയിൽ അന്വേഷണത്തിനായി ഇ.ഡി പിടിച്ചെടുത്ത റിയ ചക്രവർത്തിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത ചില വാട്ട്‌സ്ആപ്പ് ചാറ്റുകൾ സി.ബി.ഐ സംഘത്തിന്​ കൈമാറിയിരുന്നു.

റിയയുടെ ഫോണിൽ 'മിറാൻഡ സുഷി'യെന്ന പേരിൽ സേവ്​ ചെയ്​തിട്ടുള്ള നമ്പറുമായുള്ള സംഭാഷണങ്ങളാണ്​ സി.ബി.ഐ പരിശോധിച്ചത്​. സുശാന്തി​െൻറ വിളിപ്പേരായിരുന്നു സുഷി എന്നും മിറാൻഡ അദ്ദേഹത്തിൻെറ മാനേജറായിരുന്ന സാമുവൽ മിറാൻഡയെ സൂചിപ്പിക്കുന്നതായും സംശയിക്കു​െവന്നും അന്വേഷണസംഘം വെളിപ്പെടുത്തി. സാമുവൽ മിറാൻഡയെ ചൊവ്വാഴ്ച സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.

നടൻ സുശാന്തി​നെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തിയെ വരും ദിവസങ്ങളിൽ സി.ബി.ഐ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

ജൂൺ 14 നാണ് സുശാന്ത് സിങ്​ രജ്പുത്തിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം, സാക്ഷി മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ നട​േൻറത്​ ആത്മഹത്യയാ​െണന്ന്​ മുംബൈ പൊലീസ് അറിയിച്ചു. എന്നാൽ നട​െൻറ പിതാവ്​ പാട്​നയിൽ നൽകിയ പരാതിയിൽ ബിഹാർ പൊലീസ്​ കേസെടുക്കുകയും പിന്നീട്​ അന്വേഷണം സി.ബി.ഐക്ക്​ കൈമാറുകയുമായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.