ഒാർഡർ ചെയ്​ത ഭക്ഷണം നൽകാൻ വൈകി; സ്വിഗ്ഗി ഡെലിവറി ബോയ്​ റെസ്​റ്റൊറൻറ്​ ഉടമയെ വെടിവച്ചു​കൊന്നു

ഗ്രേറ്റർ നോയ്​ഡ: ഒാർഡർ ചെയ്​ത ഭക്ഷണം നൽകാൻ വൈകിയതിന്​ ഡെലിവറി ബോയ്​ റെസ്​റ്റൊൻറ്​ ഉടമയെ വെടിവച്ചുകൊന്നു. സംഭവത്തിൽ മൂന്നുപേർ അറസ്​റ്റിലായിട്ടുണ്ട്​. സുനിൽ അഗർവാൾ എന്നയാളാണ്​ കൊല്ലപ്പെട്ടത്​. ഡൽഹിക്ക്​ സമീപം ഗ്രേറ്റർ നോയ്​ഡയിലെ മിത്ര റെസിഡൻഷ്യൽ കോപ്ലക്​സിലെ സംസം റെസ്​റ്റൊറൻൻറിലാണ്​ സംഭവം.

പൊലീസ്​ പറയുന്നത്​

സ്വിഗ്ഗി ഡെലിവറി ആപ്പ്​ വഴി ഒാർഡർ ചെയ്​ത ഭക്ഷണം എടുക്കാനാണ്​ ഏജൻറ്​ റെസ്​റ്റൊറൻറിൽ എത്തിയത്​. ചിക്കൻ ബിരിയാണിയും പൂരി സബ്​ജിയുമാണ്​ ഒാർഡറിൽ ഉണ്ടായിരുന്നത്​. ഇതിൽ ഒരെണ്ണം നൽകുകയും ഒരെണ്ണം നൽകാൻ ൈവെകുകയും ചെയ്​തു. ഒാർഡർ വൈകിയതോടെ ഡെലിവറി ഏജൻറ്​ റെസ്​റ്റൊറൻറ്​ ജീവനക്കാരുമായി തർക്കിച്ചു. ഇതിൽ ഇടപെട്ടപ്പോഴാണ്​ സുനിൽ അഗർവാളിന്​ തലക്ക്​ വെടിയേറ്റത്​. ഏജൻറിനൊപ്പം മൂന്നുപേർ കൂടി ഉണ്ടായിരുന്നു. റെസ്​റ്റൊറൻറിന്​ സമീപം നിന്നിരുന്ന ഇവർ ഏജൻറുമായി സൗഹൃദത്തിലായിരുന്നു​. ​വെടിയേറ്റ ആളെ റെസ്റ്റോറൻറ്​ ജീവനക്കാരനും സമീപവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ട സുനിൽ അഗർവാൾ

'റെസ്റ്റോറൻറ്​ ജീവനക്കാർ എന്നെ വിളിക്കുകയും അവരുടെ ഉടമയെ വെടിവെച്ചു എന്നും പറഞ്ഞു. ഞാൻ എത്തുമ്പോഴേക്കും വെടി​യേറ്റയാൾക്ക്​ ജീവനുണ്ടായിരുന്നു. ഞാൻ ആദ്യം 100 ഡയൽ ചെയ്തു. തുടർന്ന് ആംബുലൻസിനായും വിളിച്ചു. എന്നാൽ പിന്നീട് ഞങ്ങൾ അയാളെ ഞങ്ങളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി'റെസ്റ്റോറൻറിന് സമീപം താമസിക്കുന്ന രാകേഷ് നഗർ പൊലീസിനോട്​ പറഞ്ഞു.

'സംഭവം വളരെ ആശങ്കാജനകമാണ്. ഈ ഹീന സംഭവത്തിൽ ഉൾപ്പെട്ട വ്യക്തിയുടെ ഐഡൻറിറ്റി പരിശോധിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ട്'-സ്വിഗ്ഗി ഒരു പ്രസ്​താവനയിൽ പറഞ്ഞു. ഇനിമുതൽ ഡെലിവറി ഏജൻറുമാരെ നിയമിക്കു​േമ്പാൾ അവരുടെ പേരിലുള്ള കേസുകളെപറ്റിയും ക്രിമിനൽ പശ്​ച്ചാത്തലവും പരിശോധിക്കുമെന്നും ഓൺലൈൻ സ്വിഗ്ഗി അധികൃതർ പറഞ്ഞു. സംഭവത്തിൽ പിന്നീട്​ മൂന്നുപേർ പിടിയിലായതായും പൊലീസ്​ പറഞ്ഞു. ബൈക്കിൽ സഞ്ചരിക്കവേയാണ്​ മൂന്നുപേരും പിടിയിലായത്​. ഇവരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായും ഒരാൾക്ക്​ പരിക്കേറ്റതായുംപൊലീസ്​ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.