ബംഗളൂരു: നഗരത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിലുണ്ടായ പൊട്ടിത്തെറിയിൽ ഗവേഷകൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. 32കാരനായ മനോജ് കുമാറാണ് കൊല്ലപ്പെട്ടത്. അതുല്യ ഉദയ് കുമാർ, നരേഷ് കുമാർ, കാർത്തി ഷേണായ് എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചക്ക് 2.20ഒാടെയാണ് സംഭവമുണ്ടായത്. ഹൈഡ്രജൻ സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചക്ക് 2.20ന് വലിയ സ്ഫോടനമുണ്ടായെന്ന് ഇതിെൻറ ആഘാതത്തിൽ 20 അടി ദുരേക്ക് തെറിച്ച് വീണ മനോജ് കുമാർ തൽക്ഷണം മരിച്ചുവെന്നും െഎ.എ.സി അറിയിച്ചു. പരിക്കേറ്റ് മൂന്ന് പേരെ ആശുപത്രിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സ്ഥാപനത്തിെൻറ സുരക്ഷാ ചുമതല തലവൻ എം.ആർ ചന്ദ്രശേഖർ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഫോറൻസിക് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.