20 ലക്ഷത്തോളം വോട്ടിങ്​ യന്ത്രങ്ങൾ കാണാനില്ലെന്ന്​ റിപ്പോർട്ട്​

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ കമീഷൻ വാങ്ങിയ 20 ലക്ഷ​േത്താളം ഇലക്​ട്രോണിക്​ വോട്ടിങ്​ യന്ത്രങ്ങൾ കാണാതായതായി റി പ്പോർട്ട്​. വോട്ടിങ്​ യന്ത്രങ്ങൾ വാങ്ങിയതിന്​ ചെലവായ തുകയിൽ 116 കോടി രൂപയുടെ ക്രമക്കേട്​ നടന്നതായും റിപ്പോ ർട്ടുണ്ട്​. വിവരാവകാശ മറുപടികൾ ഉദ്ധരിച്ച്​ ഫ്രണ്ട്​ലൈനാണ്​ വാർത്ത പുറത്ത്​വിട്ടത്​.

മുംബൈ സ്വദേശിയായ മ നോരഞ്​ജൻ റോയ്​ എന്ന പൊതുപ്രവർത്തകനാണ്​ 1989 മുതൽ 2015 വരെയുള്ള കണക്കുകൾ ശേഖരിച്ചത്​. തെര​െഞ്ഞടുപ്പ്​ കമീഷൻ, തെര ഞ്ഞെടുപ്പ്​ കമീഷന്​ വോട്ടിങ്​ യന്ത്രം വിതരണം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത്​ ഇലക്​ട്രോണിക്​സ്​ ലിമിറ്റഡ്​, ഇലക്​ട്രോണിക്​സ്​ കോർപ്പറേഷൻ ഓഫ്​ ഇന്ത്യ എന്നിവയിൽ നിന്ന്​ നേടിയ വിവരാവകാശ മറുപടികളിൽ വൈരുദ്ധ്യമുള്ളതായി കണ്ടെത്തി.1989 മുതൽ 2015 വരെ ഭാരത്​ ഇലക്​ട്രോണിക്​സ്​ ലിമിറ്റഡ് ആകെ വിതരണം ചെയ്​തത്​ 19,69,932 ഇ.വി.എമ്മുകളാണ്​. എന്നാൽ കമീഷൻെറ കണക്കിൽ 10,5662 ഇ.വി.എമ്മുകൾ മാത്രമാണുള്ളത്​.

ഇലക്​ട്രോണിക്​സ്​ കോർപ്പറേഷൻ ഓഫ്​ ഇന്ത്യ വിതരണം ചെയ്​തത് 19,44593 ഇ.വി.എമ്മുകളാണ്​. എന്നാൽ കമീഷൻെറ പക്കലുള്ളത്​ 10,14644 എണ്ണം മാത്രമാണ്​. രണ്ട്​ സ്ഥാപനങ്ങൾക്കുമായി ഇ.വിഎം വാങ്ങിയ ഇനത്തിൽ 652.66 കോടി രൂപ ലഭിച്ചിട്ടുണ്ട്​. എന്നാൽ തെരഞ്ഞെടുപ്പ്​ കമീഷൻെറ കണക്ക്​ പ്രകാരം ചെലവായത്​ 536 കോടി രൂപ മാത്രമാണ്​. 116 കോടി രൂപയുടെ വൈരുദ്ധ്യം.

വിവിധ സംസ്ഥാനങ്ങൾക്ക്​ നൽകുന്നതും തിരിച്ച്​ വാങ്ങുന്നതുമായ വോട്ടിങ്​ യന്ത്രങ്ങൾക്ക്​ കൃത്യമായ കണക്കുകളില്ല. അതേസമയം പഴയ വോട്ടിങ്​ യന്ത്രങ്ങൾ നശിപ്പിച്ചതിനും​ രേഖകളില്ല. വോട്ടിങ്​ യന്ത്രങ്ങളുടെ ഓഡിറ്റ്​ ​റിപ്പോർട്ട്​ ആവശ്യപ്പെട്ടപ്പോൾ ലഭ്യമല്ലെന്നായിരുന്നു മറുപടി.

വിവരാവകാശ മറുപടിയുടെ പശ്ചാത്തലത്തിൽ മനോരഞ്​ജൻറോയ് ബോംബെ ഹൈകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ തെരഞ്ഞെടുപ്പ്​ കമീഷന്​ കോടതി നോട്ടീസ്​ അയച്ചെങ്കിലും തൃപ്​തികരമായ മറുപടിയില്ലായിരുന്നു. കേസ്​ ജൂലൈ 17ന്​ വീണ്ടും പരിഗണിക്കും.

Tags:    
News Summary - report indicates that Around 20 lakh EVMs missing -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.