ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കണമെന്ന് ആനന്ദ് ശർമ

ന്യൂഡൽഹി: സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി രാജ്യത്തെ ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കണമെന്ന് കോൺഗ ്രസ് നേതാവ് ആനന്ദ് ശർമ. രാജ്യത്തിന്‍റെ സാമ്പത്തികനില മോശം അവസ്ഥയിലാണ്. കോവിഡ് വ്യാപനത്തിന് പിന്നാലെ പ്രതിസന്ധിയുടെ ആഴം കൂടി. കർമ്മ പദ്ധതി ആവിഷ്കരിച്ച് പ്രധാനമന്ത്രി ഘട്ടംഘട്ടമായി ലോക്ഡൗൺ പിൻവലിക്കണം. സമ്പദ് വ്യവസ്ഥയുടെ തുടർ ചലനം രാജ്യത്ത് സാധ്യമാകാൻ ഇത് അനിവാര്യമാണെന്നും ആനന്ദ് ശർമ പറഞ്ഞു.

മൈക്രോ, ചെറുകിട, ഇടത്തര വ്യവസായ മേഖലകൾക്ക് ചരക്കുകൾ എത്തിക്കാൻ സർക്കാർ അനുവാദം നൽകുകയാണ് പ്രധാന വിഷയം. ഇത്തരം മേഖലകൾക്ക് പലിശരഹിത വായ്പകൾ നൽകണം.

കർഷകരുടെ ഉൽപന്നങ്ങൾ ജില്ലാ, സബ് ഡിവിഷൻ തലത്തിൽ വിറ്റഴിക്കണം. 40 കോടി തൊഴിലാളികളാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളതെന്ന് ഇന്‍റർനാഷണൽ ലേബർ ഒാർഗനൈസേഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികനയം സർക്കാർ അവലോകനം ചെയ്യണമെന്നും ആനന്ദ് ശർമ ആവശ്യപ്പെട്ടു.

Tags:    
News Summary - Remove lockdown in phased manner: Anand Sharma -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.