ന്യൂഡൽഹി: വ്യാജ വാർത്തകൾ കണ്ടെത്താനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം വരുന്നു. ഓൺലൈൻ ഫാക്ട് ചെക്പോർട്ടലുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഡിജിറ്റൽ ഇന്ത്യ ബില്ലിന് കീഴിലുള്ള പ്രധാന വ്യവസ്ഥയായി രജിസ്ട്രേഷൻ നടപടികൾ ഉടൻ വരുമെന്നാണ് റിപ്പോർട്ടുകൾ.
ഡിജിറ്റൽ ഇന്ത്യ ബിൽ വസ്തുത പരിശോധന പോർട്ടലുകൾ ഉൾപ്പെടെ വിവിധ തരം ഓൺലൈൻ ഇടനിലക്കാരെ തരം തിരിച്ചായിരിക്കും രജിസ്ട്രേഷൻ നടപ്പാക്കുക. നിലവിലുള്ള മീഡിയ കമ്പനികളുടെ ഫാക്ട് ചെക്കേഴ്സ് യൂനിറ്റുകളെ ആയിരിക്കും ആദ്യ ഘട്ടത്തിൽ രജിസ്ട്രേഷൻ തേടാൻ അനുവദിക്കുക.
തുടർന്ന് മറ്റു സ്ഥാപനങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കും. ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ കരട് ഉടൻതന്നെ പുറത്തിറക്കും. ഇതിന്റെ അവസാന ഘട്ട പ്രവർത്തനത്തിലാണ് മന്ത്രാലയമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.