മഹാരാഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പ്; നാഗ്പുരിൽ മുസ്‍ലിം ലീഗിന് നാലുസീറ്റ്

മുംബൈ: മഹാരാഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പിൽ നാഗ്പൂരിൽ മുസ്ലിം ലീഗിന് വിജയം. നാഗ്പൂർ കോർപറേഷനിൽ നാല് വാർഡുകളാണ് മുസ്‍ലിം ലീഗ് നേടിയത്. മുസ്‍ലിം ലീഗ് മഹാരാഷ്ട്ര പ്രസിഡന്റ് അസ്‌ലം ഖാൻ മുല്ല, മുജ്തബ അൻസാരി, രേഖ വിശ്വസ്‌ പാട്ടിൽ, സായ്മ നാസ് ഖുറൈഷി എന്നിവരാണ് വിജയിച്ചത്.

നഗരസഭ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് ആരുമായി സഖ്യമുണ്ടായിരുന്നില്ല. ബി.ജെ.പി, കോൺഗ്രസ്‌, ഉവൈസിയുടെ മജ്‌ലിസ് പാർട്ടി എന്നിവരോട് എതിരിട്ടാണ് വിജയം നേടിയെടുത്തത്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, ദേശീയ സെക്രട്ടറി സികെ ശാക്കിർ, മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുറഹ്മാൻ എന്നിവർ നാഗ്പൂരിൽ തങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. വിജയികളെ മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കൾ അഭിനന്ദിച്ചു.

Tags:    
News Summary - Maharashtra municipal elections; Muslim League wins four seats in Nagpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.