മുംബൈ: മഹാരാഷ്ട്രയിലെ നഗരസഭാ തെരഞ്ഞെടുപ്പിൽ ഗൗരി ലങ്കേഷ് കൊലക്കേസ് പ്രതി ശ്രീകാന്ത് പൻഗാർക്കർക്ക് വിജയം. ജൽന കോർപറേഷൻ വാർഡ് 13ൽ സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്ത്, ബി.ജെ.പി സ്ഥാനാർഥിയെയാണ് പരാജയപ്പെടുത്തിയത്.
ഷിൻഡെ പക്ഷ ശിവസേന ഇവിടെ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. 2001ലും 2006ലും ശിവസേന കോർപറേറ്റർ ആയിരുന്നു. പിന്നീട് സീറ്റ് കിട്ടാത്തതിന്റെ പേരിൽ പാർട്ടി വിട്ടു. 2011 ൽ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജൻജാഗ്രുതി സമിതിയിൽ ചേർന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും ശിവസേനയിൽ ചേർന്നെങ്കിലും പൊതു എതിർപ്പുകളെ തുടർന്ന് പിന്മാറി.
2018 ൽ നാടൻ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയ കേസിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് (എ.ടി.എസ്) ശ്രീകാന്തിനെ അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ ഗൗരി ലങ്കേഷ് വധവുമായുള്ള ബന്ധം വെളിപ്പെടുകയായിരുന്നു.
2021ലാണ് ഗൗരി ലങ്കേഷ് കേസിൽ പ്രതിചേർത്തത്. 2024 ലാണ് ജാമ്യം ലഭിച്ചത്. അമോൽ കാലെയുടെ നേതൃത്വത്തിൽ മറ്റൊരു തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുമായി ബന്ധമുള്ളവരാണ് കൊലക്ക് പിന്നിലെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.