കെ.സുരേന്ദ്രന്‍റെ മകൾക്കെതിരായ പരാമർശം; കമന്‍റ്​ വന്നത്​ വ്യാജ​ ഐ.ഡിയിൽ നിന്നെന്ന്​ പ്രതി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്‍റെ മകൾക്കെതിരായ മോശം കമന്‍റ്​ സംബന്ധിച്ച സംഭവത്തിൽ വിശദീകരണവുമായി ആരോപണ വിധേയൻ അജ്​നാസ്​. തന്‍റെ പേരിലുണ്ടാക്കിയ വ്യാജ വിലാസത്തിൽ നിന്നാണ്​ കമന്‍്​ നൽകിയിട്ടുള്ളതെന്നും ഇക്കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും അജ്​നാസ്​ പറഞ്ഞു.

ഇതിനുള്ള തെളിവുകൾ കൈവശമുണ്ട്​. സംഭവത്തിൽ പിതാവ്​ ക്ഷമാപണം നടത്തിയ വാർത്ത തെറ്റാണ്​. ഇതുമായി ബന്ധപ്പെട്ട്​ ഖത്തർ പൊലീസിനും സൈബർ ​െപാലീസിനും ഇന്ത്യൻ എംബസിക്കും പരാതി നൽകുമെന്ന്​ അജ്​നാസ്​ പറഞ്ഞു.

സംഭവത്തിൽ പൊലീസ്​ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബാലികാദിനത്തിൽ എന്‍റെ മകൾ എന്‍റെ അഭിമാനം എന്ന അടിക്കുറിപ്പോടെ കെ. സുരേന്ദ്രൻ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന്​ താഴെയായിരുന്നു അധിക്ഷേപ കമന്‍റ്

Tags:    
News Summary - Reference to K. Surendran's daughter; Defendant alleged that the comment came from a fake ID

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.