ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും സി പി എം പ്രതിനിധി സംഘത്തിനും വിയറ്റ്നാം അംബാസഡർ സ്വീകരണം നൽകി. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ജോൺ ബ്രിട്ടാസ് എം.പി, കേന്ദ്രകമ്മറ്റി അംഗം അരുൺ കുമാർ എന്നിവർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ഇന്ത്യയിലെ വിയറ്റ്നാം അംബാസഡർ ഫാൻ സാൻ ചൗ ആണ് സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചത്. ക്യൂബൻ അംബാസഡർ അലെജാൻ പ്രോ സിമൻകസ്, ലാവോസ് അംബാസഡർ ബോണമി ചൗൻ ഗോം, ഫിലിപ്പൈൻസ് അംബാസഡർ രമൺ ബഗത് സിങ് എന്നിവർ പങ്കെടുത്തു.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ ആതിഥ്യം സ്വീകരിച്ച് വിയറ്റ്നാം അംബാസഡറുടെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.