മുംബൈ: ഏക്നാഥ് ഷിൻഡെയുടെ ശിവസേന യഥാർഥ ശിവസേനയാണെന്ന് പറയുന്നത് അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി കേന്ദ്രമന്ത്രി രാംദാസ് അത്താവാലയുടേതാണെന്ന് പറയുന്നതിന് തുല്യമാണെന്ന് സഞ്ജയ് റാവുത്ത്.
ഏതാണ് യഥാർഥ ശിവസേനയെന്ന് ഏക്നാഥ് ഷിൻഡെ എല്ലാവർക്കും കാട്ടിക്കൊടുത്തുവെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ശിവസേന ഉദ്ധവ് താക്കറെ പക്ഷ നേതാവായ റാവുത്ത്.
ഷിൻഡെയുടെ പാർട്ടി അമിത് ഷായുടേതു തന്നെയാണെന്ന് എല്ലാവർക്കും അറിയാം. തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും അതിജയിച്ച് ശിവസേന തലയുയർത്തി നിൽക്കുന്നതിലെ നിരാശയിലാണ് ഇത്തരം പ്രസ്താവനകളെന്നും റാവുത്ത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.