തൊഴിലില്ലായ്മയാണ് പ്രതിസന്ധി; ജനസംഖ്യയല്ല -ആർ.എസ്.എസിന് മറുപടിയുമായി ഉവൈസി

നിസാമാബാദ്: ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് മറു പടിയുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എം.പി. രാജ്യം നേരിടുന്ന യഥാർഥ പ്രതിസന്ധി തൊഴിലില്ലായ്മയാണെന്നും ജന സംഖ്യയല്ലെന്നും ഉവൈസി പറഞ്ഞു.

നിങ്ങളെക്കുറിച്ചോർത്ത് ലജ്ജ തോന്നുന്നു. എനിക്ക് രണ്ടിലേറെ കുട്ടികളുണ്ട്. ന ിരവധി ബി.ജെ.പി നേതാക്കൾക്ക് രണ്ടിലേറെ കുട്ടികളുണ്ട്. മുസ്ലിം ജനസംഖ്യ നിയന്ത്രിക്കണമെന്നത് ആർ.എസ്.എസ് എല്ലാക്കാലവും ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാൽ, ജനസംഖ്യയല്ല തൊഴിലില്ലായ്മയാണ് രാജ്യത്തിന്‍റെ യഥാർഥ പ്രശ്നം -നിസാമാബാദിൽ നടന്ന പൊതുയോഗത്തിൽ ഉവൈസി പറഞ്ഞു.

രാജ്യത്ത് എത്ര യുവാക്കൾക്ക് നിങ്ങൾ തൊഴിൽ നൽകിയിട്ടുണ്ട്. തൊഴിലില്ലായ്മ മൂലം 2018ൽ ദിവസവും 36 യുവാക്കളാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആർക്കും തൊഴിൽ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് രണ്ടു കുട്ടി നയവുമായി ആർ.എസ്.എസ് വരുന്നതെന്നും ഉവൈസി പറഞ്ഞു.

കഴിഞ്ഞ ദിവസം യു.പിയിലെ മുറാദാബാദിൽ നടന്ന പരിപാടിയിലാണ് രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാൻ നിയമം വേണമെന്ന് മോഹൻ ഭാഗവത് ആവശ്യപ്പെട്ടത്. ആർ.എസ്.എസ് നയങ്ങളെ കുറിച്ച് നേതാക്കളോട് വിശദീകരിക്കുകയായിരുന്നു ഭാഗവത്.

Tags:    
News Summary - Real problem in country is unemployment, not population: Owaisi tells Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.