ന്യൂഡല്‍ഹി: രവിദാസ് മന്ദിര്‍ തകര്‍ത്തതിനെതിരെ ഡല്‍ഹിയില്‍ നടന്ന ദലിത് പ്രക്ഷോഭം അ ക്രമാസക്തമായി. തുടര്‍ന്ന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും 9 5 പേരെയും 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ ജയിലിലേക്കയച്ചു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തിയ ദലിത് പ്രക്ഷോഭകര്‍ രാത്രിയും പിരിഞ്ഞുപോകാതായതോടെ ഡല്‍ഹി പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരെ താമസിപ്പിച്ച കല്‍കാജി പൊലീസ് സ്റ്റേഷനില്‍ താല്‍ക്കാലിക കോടതിയൊരുക്കി വിചാരണ നടത്തിയാണ് ദലിത് നേതാക്കളെ ജയിലിലേക്കയച്ചത്.
തുഗ്ലക്കാബാദില്‍ ഡല്‍ഹി വികസന അതോറിറ്റി രവിദാസ് മന്ദിര്‍ പൊളിച്ചുനീക്കിയ സ്ഥലത്തേക്ക് പോകാന്‍ തുനിഞ്ഞ ദലിത് സമരക്കാരെ പൊലീസ് തടഞ്ഞതാണ് കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടത്. ആറു നുറ്റാണ്ടോളം പഴക്കമുള്ള മന്ദിരം പൊളിച്ച സ്ഥലത്ത് രവിദാസിെൻറ പ്രതിമ സ്ഥാപിക്കാനായി തിരിച്ചതായിരുന്നു പ്രവര്‍ത്തകർ. പൊലീസ് തടഞ്ഞപ്പോള്‍ സമരം അക്രമാസക്തമാകുകയും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
ആസാദിനെ സാകേത് കോടതിയില്‍ ഹാജരാക്കാനാണ് കരുതിയതെങ്കിലും ക്രമസമാധാന നില വഷളാകുമെന്നു കണ്ട് പൊലീസ് സ്റ്റേഷനില്‍ വിചാരണ നടത്തുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.