ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കമൽനാഥിന്‍റെ അനന്തരവൻ രതുൽ പുരി അറസ്റ്റിൽ

ഭോപ്പാൽ: 354 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ അനന്തരവൻ രതുൽ പു രി അറസ്റ്റിൽ. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘമാണ് അറസ്റ്റ് ചെയ്തത്. സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യയിൽ നിന്ന് 354.51 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് രതുൽ പുരിക്കെതിരായ കേസ്.

ഇലക്ട്രോണിക്സ് സ്ഥാപനമായ മോസർബീയർ ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ രതുൽപുരിയെ കൂടാതെ മാനേജിങ് ഡയറക്ടർ ദീപക് പുരി, മുഴുവൻ സമയ ഡയറക്ടർ നിതാ പുരി, ഡയറക്ടർമാരായ സഞ്ജയ് ജയ്ൻ, വിനീത് ശർമ എന്നിവരെ കൂടാതെ അറിയപ്പെടാത്ത പൊതുപ്രവർത്തകനും മറ്റൊരാളും സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ച കേസിൽ പ്രതികളാണ്. വഞ്ചനാ, വ്യാജരേഖ ചമക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

വിവാദമായ അഗസ്തവെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രതുൽപുരിയുടെ കോടികളുടെ സ്വത്തുകൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു. 3,600 കോടി രൂപയുടെ ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന രതുൽപുരിയെ അറസ്റ്റ് ചെയ്യുന്നത് ഡൽഹി ഹൈകോടതി ആഗസ്റ്റ് 20വരെ വിലക്കിയിരുന്നു.

Tags:    
News Summary - Ratul Puri arrested in Rs 354 crore bank fraud case -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.