Posted On
date_range Updated On
date_range യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍
ന്യൂഡൽഹി: പ്രമുഖ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വാഴ്സോ വിമാനത്താവളത്തിൽനിന്നാണ് സനലിനെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ നിർദേശപ്രകാരം സനലിനെതിരെ ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മതനിന്ദ ആരോപിച്ച് സനലിനെതിരെ കത്തോലിക്ക സഭ കേസ് നല്‍കിയിരുന്നു. 2012 മുതല്‍ സനൽ ഫിന്‍ലന്‍ഡിലാണ് താമസം. മനുഷ്യാവകാശസംരക്ഷണ യോഗത്തിൽ പങ്കെടുക്കാൻ പോളണ്ടിൽ എത്തിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.