ആർ.എൽ.ഡി തലവനും മുൻ കേന്ദ്രമന്ത്രിയുമായ അജിത്​ സിങ് കോവിഡ്​ ബാധിച്ച്​ മരിച്ചു

ന്യൂഡൽഹി: രാഷ്​ട്രീയ ലോക്​ ദൾ നേതാവ്​ അജിത്​ സിങ് കോവിഡ്​ ബാധിച്ച്​ മരിച്ചു. 86 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിലെ പ്രമുഖ രാഷ്​ട്രീയ നേതാവും മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്‍റെ മകനുമാണ്​ അജിത്​ സിങ്​.

രാജ്യസഭയിലും ലോക്​സഭയിലും അജിത്​ സിങ്​ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. പി.വി. നരംസിംഹ റാവുവിന്‍റെ മന്ത്രിസഭയിൽ ചുരുങ്ങിയ കാലം ഭക്ഷ്യവകുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രിയുമായിരുന്നു.

പിന്നീട്​ അടൽ ബിഹാരി വാജ്​പേയി മന്ത്രിസഭയിലും അംഗമായിരുന്നു. 2011ൽ യു.പി.എ സർക്കാറിൽ വ്യോമയാന വകുപ്പ്​ മന്ത്രിയായും സേവനം അനുഷ്​ഠിച്ചിരുന്നു. 

Tags:    
News Summary - Rashtriya Lok Dal chief and former Union minister Ajit Singh dies of Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.