കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബുർദ്വാനിലെ കുളത്തിൽനിന്ന് കണ്ടെടുത്ത ഈ 'സുന്ദരക്കുട്ടപ്പനെ' കണ്ട് അതിശയം കൂറുകയാണ് ആളുകൾ. ശരീരം മുഴുവൻ മഞ്ഞയിൽ പൊതിഞ്ഞ് മനോഹരനായ ആമയാണ് തെൻറ വേറിട്ട നിറവുമായി സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥനായ ദേബാശിഷ് ശർമ ട്വിറ്ററിൽ ചിത്രം പങ്കുവെച്ചതോടെയാണ് മഞ്ഞ ആമ 'താര'മായത്.
വിരളമായി മാത്രം കണ്ടുവരുന്നവയാണ് മഞ്ഞനിറത്തിലുള്ള ആമകൾ. ജനിതക മാറ്റം വഴിയോ ടൈറോസിൻ പിഗ്മെൻറിെൻറ അഭാവം കാരണമുള്ള ജന്മനാലുള്ള തകരാറുകൾ വഴിയോ ആവാം ഇത്തരം ആമകൾക്ക് മഞ്ഞ നിറം ലഭിക്കുന്നതെന്ന് ട്വീറ്റിൽ ദേബാശിഷ് ശർമ കുറിച്ചു.
ദേബാശിഷിെൻറ പോസ്റ്റ് നിരവധി പേരാണ് ഷെയർ ചെയ്തത്. ജീവിതത്തിലാദ്യമായാണ് മഞ്ഞ നിറത്തിലുള്ള ആമയെ കാണുന്നതെന്ന് പലരും അദ്ഭുതത്തോടെ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.