കഞ്ചാവ് കൈവശം വെച്ചതിന് യു.എസ് ഗായിക ആംസ്റ്റർഡാമിൽ അറസ്റ്റിൽ

ആംസ്റ്റർഡാം: കഞ്ചാവ് കൈവശം വെച്ചതിന് യു.എസ് ഗായികയെ ആംസ്റ്റർഡാം എയർപോർട്ടിൽ പൊലീസ് പിടികൂടി. നിക്കി മിനാജാണ് അറസ്റ്റിലായത്. പൊലീസ് പിടികൂടുന്നതിന്റെ മുഴുവൻ ദൃശ്യങ്ങളും നിക്കി മിനാജ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. പൊലീസ് മിക്കി മിനാജിനടുത്തേക്ക് എത്തുന്നതും തങ്ങളുടെ വാഹനത്തിൽ കയറാൻ ആവശ്യപ്പെടുന്നതും വൈറൽ ദൃശ്യങ്ങളിലുണ്ട്.

41കാരിയായ അമേരിക്കൻ ഗായികയെ സോഫ്റ്റ് ഡ്രഗ് കൈവശംവെച്ചതിന് പിടികൂടിയെന്ന് ഡച്ച് പൊലീസ് വക്താവ് അറിയിച്ചു. ഇത്തരം വസ്തുക്കൾ നെതർലാൻഡിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ട്. പ്രതിയുടെ പേര് വെളിപ്പെടുത്താൻ നെതർലാൻഡ് പൊലീസ് തയാറായില്ല. പിന്നീട് ഗായിക തന്നെ താൻ പിടിയിലായ വിവരം അറിയിച്ച് രംഗത്തെത്തുകയായിരുന്നു.

മാഞ്ചസ്റ്ററിൽ പരിപാടി അവതരിപ്പിക്കാൻ പോകുന്നതിനിടെയാണ് ഗായിക പിടിയിലായത്. തന്റെ യാത്ര തടസപ്പെടുത്താനും ഷോ തകർക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിഡിയോകളിലൊന്നിൽ നിക്കി മിനാജ് ആരോപിച്ചു.

തന്റെ പരിപാടികൾ അട്ടിമറിക്കാൻ അവർക്ക് വലിയ രീതിയിൽ പണം ലഭിച്ചിട്ടുണ്ടെന്നും ഗായിക പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ അവരുടെ വിഡിയോകൾ പുറത്ത് വന്നതോടെ ഫ്രീനിക്കി കാമ്പയിനുമായി ഗായികയുടെ ആരാധകർ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട ഹാഷ്ടാഗും സമൂഹമാധ്യമങ്ങളിൽ വൈറലായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.