റാപിഡ്​ ടെസ്റ്റ്​ കിറ്റുകൾ മികച്ചത്; ഇന്ത്യക്കാർ ഉപയോഗിച്ചത് ശരിയായ രീതിയിലാവില്ലെന്ന് ചൈനീസ് കമ്പനികൾ

ബെയ്ജിങ്: ഗുണമേൻമ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ സംസ്ഥാനങ്ങൾ നിരാകരിച്ച റാപിഡ് ടെസ്റ്റ് കിറ്റുകൾ ശരിക്കു ം മികച്ചവയാണെന്ന് ചൈനീസ് കമ്പനികൾ. ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ അവ ഉപയോഗിച്ചത് ശരിയായ രീതിയിൽ ആയിരിക്കില്ലെ ന്നാണ് റാപിഡ് ടെസ്റ്റ് കിറ്റുകളുടെ നിർമാതാക്കാൾ ആരോപിക്കുന്നത്.

ആഗോള തലത്തിൽ തങ്ങളുടെ കിറ്റുകൾ അംഗീകരിക് കപ്പെട്ടവയാണെന്ന് നിർമാതാക്കളായ വണ്ട്ഫോ ബയോടെക്, ലിവ്സോൺ ഡയഗ്നോസ്റ്റിക്സ് എന്നിവർ അവകാശപ്പെടുന്നു. ചൈനയിൽന ിന്ന് അഞ്ച് ലക്ഷം കിറ്റുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ആണ് ഇവ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത്.

എന്നാൽ, ഫലം കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ഇവ ഉപയോഗിക്കുന്നത് നിരോധിച്ചു. പരാതി വ്യാപകമായതോടെ ഇവ ഉപയോഗിക്കുന്നത് നിർത്തിവെക്കാൻ ഐ.സി.എം.ആർ സംസ്ഥാനങ്ങളോട് നിർദേശിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ചൈനീസ് കമ്പനികൾ വിശദീകരണവുമായി രംഗത്തെത്തിയത്.

ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ ഉപയോക്താവിനുള്ള നിർദേശങ്ങൾ ശരിക്ക് വായിക്കാതെ ഉപയോഗിച്ചതാണ് പരാതികൾക്ക് കാരണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 70 രാജ്യങ്ങളിലേക്ക് തങ്ങൾ 1.8 കോടി കിറ്റുകൾ കയറ്റി അയച്ചെന്നും പരാതികൾ ഇല്ലെന്നും വണ്ട്ഫോ ബയോടെക് പറയുന്നു. ബ്രസീൽ, സ്പെയിൻ, ഇന്തോനേഷ്യ, വെനസ്വേല എന്നിവിടങ്ങളിലേക്ക് 10 ലക്ഷം വീതം കിറ്റുകളാണ് അയച്ചത്.

യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ, ബ്രസീൽ, നൈജീരിയ, പെറു, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ റാപിഡ് ടെസ്റ്റ് കിറ്റുകൾ അംഗീകരിച്ചതാണെന്ന് ലിവ് സോണും പറയുന്നു. അതേസമയം, ആഗോളതലത്തിലെ ആവശ്യകത മുതലെടുക്കാൻ മതിയായ പരീക്ഷണങ്ങൾ നടത്താതെയാകും ചൈനീസ് കമ്പനികൾ റാപിഡ് ടെസ്റ്റ് കിറ്റുകൾ കയറ്റി അയച്ചതെന്ന് സാംക്രമികരോഗ വിദഗ്ധൻ ഡോ. മുബഷീർ അലി ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ചൈനയിൽ നിന്നുള്ള പി.പി.ഇ കിറ്റുകൾക്ക്​ ഗുണനിലവാരം പോരെന്ന്​ കാട്ടി പല വിദേശ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ചൈനയിൽ നിന്നുള്ള കിറ്റുകളുടെ ഇറക്കുമതിയും പലരും നിരോധിച്ചിരുന്നു.

Tags:    
News Summary - Rapid antibody test kits fine, problem with use: China firms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.