ഡല്‍ഹി മുന്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ പീഡന കേസ്

ഗുരുഗ്രാം: ഡല്‍ഹി മുന്‍ ബി.ജെ.പി എം.എല്‍.എ വിജയ് ജോളിക്കെതിരെ സ്ത്രീ നല്‍കിയ പരാതിയില്‍ ബലാത്സംഗത്തിന് കേസെടുത്തു. ബലാത്സംഗം, നിര്‍ബന്ധിച്ച് വിഷപദാര്‍ഥം കഴിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസ്.  വിജയ് ജോളി ഈ മാസം 10ന് ഗുഡ്ഗാവിലെ റിസോര്‍ട്ടില്‍വെച്ച്  മയക്കു പാനീയം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ആരോപണം നിഷേധിച്ച വിജയ് ജോളി യുവതി തന്നെ ബ്ളാക് മെയില്‍ ചെയ്യുന്നതായി കാണിച്ച് ഈ മാസം 17ന് പരാതി നല്‍കിയതായും അറിയിച്ചു. 

ബി.ജെ.പിയുടെ വനിത വിഭാഗത്തില്‍ അംഗമായ യുവതി 10ാം തീയതി റിസോര്‍ട്ടിലത്തെി തന്നെ കണ്ടതായും അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടില്ളെങ്കില്‍ പീഡനക്കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിജയ് ജോളി പറഞ്ഞു. ജോളിയുടെ പരാതിയെ തുടര്‍ന്ന് ആരോപണം ഉന്നയിച്ച യുവതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2003 മുതല്‍ 2008 വരെ സാകേത് മണ്ഡലത്തെയാണ് വിജയ് പ്രതിനിധാനംചെയ്തത്. 
മോദി ഇന്ന് കോയമ്പത്തൂരില്‍

 

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.